മനുഷ്യരാശിയുടെ ഇന്നോളമുള്ള ചരിത്രം പരിശോധിക്കുമ്പോൾ വിദ്യാഭ്യാസത്തിന് ഒരു സമൂഹത്തിന്റെ വളർച്ചയിൽ ചെലുത്താനായിട്ടുള്ള സ്വാധീനം എത്ര വലുതാണ് എന്ന് മനസ്സിലാകും.
ഏതു സൂചികകളെടുത്താലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതിന്റെ കാരണവും മറ്റൊന്നല്ല.
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ വളർച്ച പരിശോധിക്കുമ്പോൾ ഒരു താരതമ്യത്തിന് പോലും കേരളത്തിനൊപ്പം നിൽക്കാൻ മറെറാരു ഇടമില്ല.
നമ്മുട സംസ്ഥാനത്തു നടപ്പാക്കിയ സാർവ്വത്രികവും, സൗജന്യവും, നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം എല്ലാവർക്കും എത്തിക്കുന്നതിൽ നമ്മുടെ സർക്കാറുകൾക്കൊപ്പം നിന്നു പ്രവർത്തിച്ച ചരിത്രമാണ് സ്വകാര്യ എയിഡ് മേഖലയുടേത്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും എയിഡഡ് മേഖലയിലാണ്. ആ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് പ്രൈവറ്റ്( എയിഡഡ്) സ്കൂൾ മാനേജേഴ് അസോസിയേഷൻ
ഈ മേഖലയിലെ പ്രശ്നങ്ങൾ നിരന്തരം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമമാണ് എന്നും കെ.പി.എസ്.എം.എ. നടത്തിയിട്ടുള്ളത്. അതു തുടരാനും എയിഡഡ് സ്കൂൾ മാനേജർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കെ.പി.എസ്.എം.എ.ക്കു ശക്തി പകരുക.
കെ.പി.സ്.എം.എ. അംഗമാകുക!!
എയിഡഡ് മേഖലയെ ശക്തിപ്പെടുത്തുക.!!!
KPSMA
Working Committee Office
Kavadiyil Villa
Cheriyavelinalloor PO
Kollam Dist 691001
State Committee Office
TC 25/168(8), Panayaravilakam
Pulimood
Thriruvananthapuram 695001
Terms of use |
Privacy Policy |
Contact us
© 2021 KPSMA. All Rights Reserved
Designed and developed by Websoul Techserve